ന്യൂഡല്‍ഹി: പശുമാംസം വിറ്റെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ഗ്രോസറി ഉടമയെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാംപസിന് സമീപം വിജയ്‌നഗറില്‍ കട നടത്തുന്ന നേപ്പാള്‍ സ്വദേശി ചമന്‍ലാലി(44)നെയാണ് അറസ്റ്റ് ചെയ്തത്. മേയ് 28ന് ഹിന്ദുത്വ സംഘം ചമന്‍ലാലിനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്ത മൂന്നു മാംസ സാമ്പിളുകളില്‍ ഒന്നും പശു മാംസം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.ചമന്‍ലാലിനെ ആക്രമിച്ച സംഘം മലയാളി വിദ്യാര്‍ഥികളുടെ മുറികള്‍ പരിശോധിക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.