ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

Update: 2025-05-31 05:49 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു. 22 മരണം ഇതുവരെ റിപോര്‍ട്ട് ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കേരളത്തില്‍ 1,147 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങള്‍ സംഭവിച്ചു. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും റിപോര്‍ട്ട് ചെയ്തു.

രണ്ട് പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളായ  LF.7 ഉം NB.1.8 ഉം കൊവിഡ് കേസുകളിലെ ഈ പെട്ടെന്നുള്ള വര്‍ധനവിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ, ലോകാരോഗ്യ സംഘടന  LF.7 അല്ലെങ്കിൽ NB.1.8 എന്നിവയെ ആശങ്കാജനകമായ വകഭേദമായി കണ്ടിട്ടില്ല.

സാധാരണ പനിയുടെ ലക്ഷണങ്ങളുമായി പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ ഏറെക്കുറെ സാമ്യത പുലര്‍ത്തുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, ക്ഷീണം എന്നിവയാണ് ഈ ലക്ഷണങ്ങള്‍.

Tags: