ഉത്തംനഗറിലെ മുസ് ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കോടതി

Update: 2026-03-11 08:31 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഉത്തംനഗറിലെ മുസ് ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോാടതി. ഉത്തം നഗറില്‍ 26 വയസ്സുള്ള ഒരാളുടെ മരണത്തിന് കാരണമായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെ വീടുകളാണ് കോര്‍പറേഷന്‍ പൊളിക്കാനെത്തിയത്.

എന്നാല്‍ ഇതിനെതിരേ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന ഇമ്രാന്‍, ഷഹനാസ് എന്നിവരുടെ മാതാവ് ജറീന സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ന്യൂഡല്‍ഹിയിലെ ഉത്തം നഗറിലെ ജെജെ കോളനിയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ് തങ്ങളെന്നും താനും ഭര്‍ത്താവും പതിവായി വൈദ്യുതി ബില്ലുകളും വസ്തുവിന്റെ മറ്റ് മുനിസിപ്പല്‍ ചാര്‍ജുകളും അടച്ചുവരികയാണെന്നും ഹരജിയില്‍ പറയുന്നു.

രണ്ടു കുട്ടികള്‍ അബദ്ധത്തില്‍ ചെയ്ത ചില കാര്യങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഉത്തംനഗറിലേത്. ഹോളി ആഘോഷത്തിനിടെ കുട്ടികള്‍ എറിഞ്ഞ വാട്ടര്‍ ബലൂണ്‍ മറ്റൊരു സ്ത്രീയുടെ ശരീരത്തില്‍ ചെന്ന് പതിക്കുകയായിരുന്നു. ഇതിനേ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുക്കുന്നത്. സംഘര്‍ഷം പിന്നീട് കയ്യാങ്കളിയിലേക്കു നീങ്ങിയതോടെയാണ് തരുണ്‍ ഭൂട്ടോലിയ മരിക്കുന്നത്.

പിന്നീട് ചില ഹിന്ദുത്വര്‍ സംഭവം വര്‍ഗീയവല്‍ ക്കരിക്കുയായിരുന്നു. തുടര്‍ന്നാണ് പ്രതികളെന്ന് ആരോപിക്കുന്നവരുടെ വീടുകള്‍ പൊളിച്ചു നീക്കുന്ന നടപടികളിലേക്ക് കോര്‍പറേഷന്‍ കടന്നത്. അനധികൃത നിര്‍മ്മാണം എന്നു പറഞ്ഞായിരുന്നു നടപടി.

Tags: