എംപി എഞ്ചിനീയര്‍ റാഷിദിന് കസ്റ്റഡി പരോള്‍ അനുവദിച്ച് കോടതി

Update: 2025-02-10 09:58 GMT

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന എം പി അബ്ദുല്‍ റാഷിദ് ഷെയ്ഖ് എന്ന എഞ്ചിനീയര്‍ റാഷിദിന് പരോള്‍ അനുവദിച്ച് കോടതി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി ഹൈക്കോടതി രണ്ട് ദിവസത്തെ കസ്റ്റഡി പരോള്‍ അനുവദിച്ചത്. ഇടക്കാല ആശ്വാസമെന്ന നിലയില്‍, കസ്റ്റഡി പരോള്‍ അനുവദിക്കണമെന്ന അപേക്ഷയിലാണ് ഉത്തരവ്.

കസ്റ്റഡി പരോള്‍ അനുവദിക്കുന്നതിനെ എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു, പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ റാഷിദിന് അവകാശമില്ലെന്നായിരുന്നു വാദം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പങ്കുണ്ടെന്നാരോപിച്ചും രാജ്യദ്രോഹകേസ് ആരോപിച്ചും 2019ലാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 11, 13 തീയതികളില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ റാഷിദിന് പങ്കെടുക്കാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് ജസ്റ്റിസ് വികാസ് മഹാജന്‍ പറഞ്ഞു.

Tags: