എസ്ഡിപിഐ ജനപ്രതിനിധിക്കെതിരേ സിപിഎം നല്‍കിയ ഹരജി തള്ളി

Update: 2025-10-17 09:39 GMT

അമ്പലപ്പുഴ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വിജയിച്ച എസ്ഡിപി ഐ അംഗത്തിനെതിരേ സിപിഎം സ്ഥാനാര്‍ത്ഥി നല്‍കിയ ഹരജി കോടതി തള്ളി. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായ മത്സരിച്ച ബുഷ്‌റ സലീമിനെതിരേ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന സൗമി നിസാര്‍ ഫയല്‍ ചെയ്ത കേസാണ് ആലപ്പുഴ മുന്‍സിഫ് കോടതി തള്ളിയത്. ഇരട്ട വോട്ടിങ് ആരോപണമാണ് സൗമി നിസാര്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, ഇത് തെറ്റാണെന്ന് കോടതി കണ്ടെത്തി. ബുഷ്‌റ സലീമിന് കോടതി ചെലവ് നല്‍കാനും ഹരജിക്കാരിക്ക് കോടതി നിര്‍ദേശം നല്‍കി. ബുഷ്‌റ സലിമിനുവേണ്ടി അഭിഭാഷകരായ ആര്‍ വിജയചന്ദ്രന്‍, വി എം മനു, എച്ച് സമീന, പി പി അനു, ജി നവീന്‍ എന്നിവര്‍ ഹാജരായി