ബ്രിജ് ഭൂഷണെതിരായ പോക്‌സോ കേസിലെ നടപടികള്‍ അവസാനിപ്പിച്ചു

Update: 2025-05-26 15:56 GMT

ന്യൂഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മേധാവിയുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ പോക്‌സോ കേസിലെ നടപടികള്‍ അവസാനിപ്പിച്ച പോലിസ് റിപോര്‍ട് കോടതി അംഗീകരിച്ചു. 2023 ഏപ്രിലിലാണ് പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഒരു മാസത്തിന് ശേഷം അവര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി പിന്‍വലിച്ചു. തുടര്‍ന്നാണ് കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പോലിസ് 550 പേജുള്ള റിപോര്‍ട്ട് നല്‍കിയത്. പെണ്‍കുട്ടി മൊഴി മാറ്റിയിട്ടും അന്വേഷണം നടത്തിയെന്നും തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും പോലിസ് റിപോര്‍ട്ടിലുണ്ട്.