തിരുനാവായയില്‍ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
പുത്തനത്താണി: തിരുനാവായയില്‍ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരണപ്പെട്ടു. തിരുനാവായ റോഡിലെ ഇഖ്ബാല്‍ നഗറിലാണ് സംഭവം.ബൈക്കില്‍ ഉണ്ടായിരുന്ന ദമ്പതികളാണ് മരണപ്പെട്ടത്.
വലിയ പീടിയേക്കാള്‍ അഹമ്മദ് കുട്ടിയുടെ മകന്‍ സിദീക്ക് , അദ്ദേഹത്തിന്റെ ഭാര്യ റീഷ മന്‍സൂര്‍ എന്നിവരാണ് മരണപ്പെട്ടത്, പെരുവള്ളൂര്‍ പറമ്പില്‍പീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫ് കൂടിയാണ് റീഷ മന്‍സൂര്‍. പാങ്ങ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് സിദീക്ക്.