മൈസൂര്‍: കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് പേര്‍ മരിച്ചു. വയനാട് കരിഞ്ചേരി സ്വദേശികളായ ബഷീര്‍ (53), ഇവരുടെ സഹോദരിയുടെ മകന്റെ ഭാര്യ ജസീറ (28) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ജസീറയുടെ ഭര്‍ത്താവ് മടക്കിമല നുച്ചയില്‍ മുഹമ്മദ് ഷാഫി (32), ഷാഫിയുടെ മകന്‍ അയ്‌സാം ഹനാന്‍ (3), മരിച്ച ബഷീറിന്റെ ഭാര്യ നസീമ എന്നിവരെ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. തായ്‌ലന്റ് സന്ദര്‍ശനം കഴിഞ്ഞ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.