മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

Update: 2026-01-16 06:30 GMT

മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. ജനുവരി 15 നാണ് വോട്ടെടുപ്പ് നടന്നത്. 893 വാര്‍ഡുകളിലായി ആകെ 15,931 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്.

എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഏറ്റവും പ്രധാനപ്പെട്ടത് ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (ബിഎംസി). പ്രാരംഭ ട്രെന്‍ഡുകള്‍ കാണിക്കുന്നത് ഇവിടെ ബിജെപി സഖ്യം മുന്നിലാണ് എന്നാണ്. നാഗ്പൂര്‍, പൂനെ, നാസിക്, താനെ എന്നിവിടങ്ങളിലും ബിജെപി സഖ്യത്തിനാണ് മുന്‍തൂക്കം.

Tags: