കഫ് സിറപ്പ് കുടിച്ച് രാജസ്ഥാനില്‍ രണ്ടുകുട്ടികള്‍ മരിച്ചു; സിറപ്പ് സുരക്ഷിതമാണെന്ന് പ്രദര്‍ശിപ്പിക്കാന്‍ ഒരു ഡോസ് കഴിച്ച ഡോക്ടര്‍ ബോധം കെട്ടുവീണു
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന് കീഴിലുള്ള കമ്പനി നിര്‍മിക്കുന്ന കഫ് സിറപ്പ് കുടിച്ച രണ്ടുകുട്ടികള്‍ മരിച്ചു. പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഫ് സിറപ്പ് സുരക്ഷിതമാണെന്ന് കാണിക്കാന്‍ ഒരു ഡോസ് കഴിച്ച ഡോക്ടറെ കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. രാജസ്ഥാന്‍ സര്‍ക്കാരിന് കീഴിലെ കായ്‌സന്‍ ഫാര്‍മ നിര്‍മിച്ച കഫ് സിറപ്പില്‍ ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍ ഹൈഡ്രോ ബ്രോമൈഡ് അടങ്ങിയിട്ടുണ്ട്. സിക്കാര്‍ ജില്ലകാരനായ അഞ്ചു വയസുള്ള നിതീഷ് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച കഫ് സിറപ്പ് ശനിയാഴ്ച രാത്രി 11.30നാണ് അമ്മ നിതീഷിന് നല്‍കിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കുട്ടി എണീറ്റ് കരഞ്ഞു. വെള്ളം കൊടുത്ത ശേഷം കുട്ടി മയങ്ങി. പിന്നീട് എഴുന്നേറ്റില്ല. സെപ്റ്റംബര്‍ 22ന് രണ്ടു വയസുള്ള കുട്ടിയും മരിച്ചിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് കഫ് സിറപ്പ് സുരക്ഷിതമാണെന്ന് കാണിക്കാന്‍ ഡോ. താരാചന്ദ് യോഗി എന്നയാള്‍ കഫ് സിറപ്പ് കഴിച്ചു. ഒരു ഡോസ് ആംബുലന്‍സ് ഡ്രൈവര്‍ രാജേന്ദ്രക്കും നല്‍കി. എന്നാല്‍, പിന്നീട് ഡോക്ടറെ അബോധാവസ്ഥയില്‍ കണ്ടെത്തി. രാജേന്ദ്രയും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികില്‍സ തേടി. പ്രശ്‌നങ്ങളെ തുടര്‍ന്ന് 22 ബാച്ച് കഫ്‌സിറപ്പുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.