കൊപ്ര ആട്ടുന്നതിനിടെ മെഷീനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റു

Update: 2025-02-25 08:37 GMT

ചങ്ങരംകുളം: വളയംകുളത്ത് മില്ലിലെ മെഷീനില്‍ കൈ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കൈയ്യാണ് അറ്റത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള പുഷ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്യുകയായിരുന്നു പുഷ്പ.