പാചകവാതക പ്രതിസന്ധി: 'ഗാര്‍ഹിക ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട'; മന്ത്രി ജി ആര്‍ അനില്‍

Update: 2026-03-15 10:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍. ഗാര്‍ഹിക പാചകവാതക വിതരണത്തില്‍ നിലവില്‍ തടസങ്ങളില്ലെന്നും ഉപഭോക്താക്കള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നിലവില്‍ 18 ദിവസത്തേക്ക് ആവശ്യമായ 14,536 ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഗാര്‍ഹിക മേഖലയിലെ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഗാര്‍ഹികേതര സിലിണ്ടറുകളുടെ ക്ഷാമം അതീവ രൂക്ഷമായി തുടരുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യം പരിഗണിച്ചു മുന്‍ഗണനാ അടിസ്ഥാനത്തിലായിരിക്കും ഗാര്‍ഹികേതര സിലിണ്ടറുകളുടെ വിതരണം ഇനി മുതല്‍ നടപ്പിലാക്കുക. നിലവില്‍ മൊത്തം വിതരണത്തിന്റെ 20 ശതമാനം മാത്രമാണ് ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വാണിജ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ വിഹിതം 30 ശതമാനമായി ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.