വൈക്കത്ത് കണ്ടെയ്നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്ത്രീ മരിച്ചു

Update: 2025-11-17 12:12 GMT

കോട്ടയം: വൈക്കത്ത് കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് ശ്രീനാരായണ വിലാസം ഉഴുത്തേല്‍ പ്രമോദിന്റെ ഭാര്യ ആശാ പ്രമോദ്(47)ആണ് മരിച്ചത്. തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. വൈക്കം ഭാഗത്തേക്കു പോകുകയായിരുന്നു ആശയും ഭര്‍ത്താവ് പ്രമോദും. ഈ സമയം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇതേ ദിശയില്‍ വന്ന കണ്ടയ്‌നര്‍ ലോറി തട്ടുകയായിരുന്നു. റോഡില്‍ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി ഉടന്‍ മരിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ ഭര്‍ത്താവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വൈക്കം പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.