ഇസ്രായേലി തടവുകാരനുമായുള്ള ബന്ധം നഷ്ടപ്പെട്ടു: അല്‍ ഖുദ്‌സ് ബ്രിഗേഡ്

Update: 2025-07-23 06:08 GMT

ഗസ സിറ്റി: ഗസയില്‍ തടവിലുള്ള സയണിസ്റ്റ് സൈനികന് കാവല്‍ നില്‍ക്കുന്ന യൂണിറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്. റോം ബ്രെസ്സലവ്‌സ്‌കി എന്ന സൈനികനെ കുറിച്ച് നിലവില്‍ വിവരങ്ങളൊന്നുമില്ലെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് വക്താവ് അബൂ ഹംസ പ്രസ്താവനയില്‍ അറിയിച്ചു. ബ്രെസ്സലവ്‌സ്‌കിയെ തടവില്‍ വച്ചിരിക്കുന്ന പ്രദേശത്ത് വലിയ ആക്രമണങ്ങളാണ് നടക്കുന്നതെന്നും പ്രസ്താവന പറയുന്നു. ഗസയില്‍ തടവിലുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ഇസ്രായേലി സൈന്യം നടത്തുന്നതെന്നും പ്രസ്താവന പറയുന്നു.തൂഫാനുല്‍ അഖ്‌സയുടെ സമയത്ത് നോവ സംഗീത പരിപാടിയില്‍ നിന്നാണ് അല്‍ ഖുദ്‌സ് ബ്രിഗേഡ് സയണിസ്റ്റ് സൈനികനെ കസ്റ്റഡിയില്‍ എടുത്തിരുന്നത്.