ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്‌ന സുരേഷിന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

Update: 2022-06-14 04:07 GMT

കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹരജി പരിഗണിക്കുക.

മുഖ്യമന്ത്രിയും കുടുംബവും മുന്‍ മന്ത്രിമാരും അടക്കം കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കോടതിയില്‍ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താന്‍ മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണി ഉണ്ടെന്നും സ്വപ്‌ന സുരേഷ് ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയായാണ് മുന്‍ മന്ത്രി കെടി ജലീല്‍ തനിക്കെതിരെ കന്റോണ്‍മെന്റ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് സ്വപ്‌ന സുരേഷ് ഹരജിയില്‍ വ്യക്തമാക്കി.

Tags: