കോഴിക്കോട്: മേപ്പയ്യൂരിലെ കോണ്‍ഗ്രസ് ഓഫീസ് മുറിയില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവനമീത്തല്‍ സ്വദേശിയായ രാജനാണ് മരിച്ചത്. നെടുമ്പൊയില്‍ ഇന്ദിരാഭവനിലെ സണ്‍ഷെയ്ഡില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാവിലെ ചായക്കടയിലേക്ക് പോകുന്നതിനിടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. നാട്ടില്‍ പത്രവിതരണം ചെയ്തുവരികയായിരുന്നു രാജന്‍. മകന്റെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും രാജനെ അലട്ടിയിരുന്നുവെന്നും ഇതാകാം ആത്മഹത്യയ്ക്ക് പിന്നിലെ കാരണം എന്നാണ് കരുതുന്നത്.
മേപ്പയ്യൂര്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.