രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് കോണ്‍ഗ്രസ്
ബെംഗളൂരുവിലെ വീടിന്റെ വിവരം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി
തിരുവനന്തപുരം: നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി കോണ്‍ഗ്രസ്. ബെംഗളൂരുവിലെ വീടിന്റെ വിവരം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചില്ലെന്നാണ് പരാതി. 200 കോടി വിലവരുന്ന വീട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലെന്ന് സത്യവാങ്മൂലത്തില്‍ കാണിച്ചെന്നാണ് പരാതി. കരമടച്ച രസീത് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജ സത്യവാങ്മൂലം നല്‍കിയതിനാല്‍ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കണമെന്നാണ് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ബെംഗളൂരുവിലെ കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബംഗ്ലാവ് അദ്ദേഹം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇവിടെ 1.07 ഏക്കര്‍ ഭൂമിയിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഭൂമിവില ചതുരശ്ര അടിക്ക് 35,000 മുതല്‍ 50,000 രൂപ വരെയാണെന്നും, ഇതനുസരിച്ച് ഈ വസ്തുവിന്റെ ഭൂമിക്ക് മാത്രം ഏകദേശം 200 കോടി രൂപ വിലവരുമെന്നും കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖര്‍ നേമം സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഈ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ തനിക്ക് സ്വന്തമായി വീടില്ല എന്ന കാര്യം പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.
