ഇടുക്കി: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കുയില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം എ ബിജുവാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. പ്രസിഡന്റായിരുന്ന സമയത്ത് യുഡിഎഫില്‍ നിന്നും വേണ്ട പിന്തുണ ലഭിച്ചില്ലെന്നാണ് ബിജുവിന്റെ ആരോപണം.
ജില്ലയില്‍ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തുകളിലൊന്നാണ് വണ്ണപ്പുറം. ടൗണ്‍ വാര്‍ഡില്‍ മല്‍സരിക്കാന്‍ ബിജു സീറ്റു ചോദിച്ചിരുന്നെങ്കിലും നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപിയിലേക്കുള്ള കൂടുമാറ്റമെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ വ്യക്തിപരമായ തീരുമാനമാണെന്നാണ് ബിജുവിന്റെ മറുപടി. കട്ടപ്പനയിലും തൊടുപുഴയിലുമുള്‍പ്പെടെ സീറ്റു വിഭജിച്ചത് മുതിര്‍ന്ന നേതാക്കളുടെ ഇഷ്ടക്കാര്‍ക്കാണെന്ന ആരോപണം നിലനില്‍ക്കുകയാണ്.