കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കില്‍;ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു:കെ സുധാകരന്‍

വാചക കസര്‍ത്തുകൊണ്ടു മാത്രം കാര്യമില്ലെന്നും പ്രശ്‌നങ്ങളുമായി വരുന്ന ജനങ്ങളെ സഹായിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു

Update: 2022-04-24 08:21 GMT

കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചു വരവ് ഉണ്ടാകിലെന്നും കെ സുധാകരന്‍ പറഞ്ഞു.കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് കെ സുധാകരന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

ഏറ്റവും മോശം സംഘടനാ പ്രവര്‍ത്തനം നടക്കുന്നത് കോട്ടയത്താണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.സാധാരണക്കാരില്‍ നിന്ന് അകലുകയാണ് കോണ്‍ഗ്രസ്, കൊഴിഞ്ഞുപോക്ക് വ്യാപകമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.സാമുദായിക സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശക്തി കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനം പോലും ഇല്ലാത്ത അവസ്ഥയാണിന്നെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

വാചക കസര്‍ത്തുകൊണ്ടു മാത്രം കാര്യമില്ലെന്നും പ്രശ്‌നങ്ങളുമായി വരുന്ന ജനങ്ങളെ സഹായിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

Tags:    

Similar News