മോദി സര്‍ക്കാരിന്റെ പരാജയം സംഘം തന്നെ സമ്മതിച്ചു; കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ

Update: 2025-08-29 10:44 GMT

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റെ പരാജയം അവര്‍ തന്നെ സമ്മതിച്ചെന്ന് കാണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ. വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ലെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സിനും ഫോട്ടോ എടുക്കലിനും വേണ്ടി 11 വര്‍ഷം പാഴാക്കിയെന്ന് സോഷ്യല്‍ മീഡിയ എക്‌സില്‍ അദ്ദേഹം പോസ്റ്റ് ചെയ്തു. ഭഗവതിന്റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാന്‍ മോദി മന്ത്രിസഭയിലെ മന്ത്രിമാരെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

'വിദ്യാഭ്യാസവും മികച്ച ആരോഗ്യ സംരക്ഷണവും ഇപ്പോള്‍ പൗരന്മാര്‍ക്ക് ലഭ്യമല്ലാത്തതായി മാറിയിരിക്കുന്നു,ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ഈ കാര്യത്തില്‍ മോദി പരാജയപ്പെട്ടുവെന്നും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ട് പിആര്‍, ഫോട്ടോഷൂട്ടുകള്‍ എന്നിവയ്ക്കായി 11 വര്‍ഷം പാഴാക്കിയെന്നും ഭാഗവത് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ആര്‍എസ്എസ് മേധാവി ഭാഗവതിന്റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാന്‍ മോദി മന്ത്രിസഭയിലെ ഏതൊരു മന്ത്രിയെയും ഞാന്‍ വെല്ലുവിളിക്കുന്നു,' പ്രിയങ്ക് ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

Tags: