കൊല്ലം: കൊല്ലം കോര്‍പറേഷന്‍ മേയറായി എം കെ ഹഫീസിനെ തിരഞ്ഞെടുത്തു. വോട്ടെടുപ്പില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് പതിനാറും വോട്ടു ലഭിച്ചു. കോര്‍പറേഷനിലെ ആദ്യ യുഡിഎഫ് മേയറായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് എ കെ ഹഫീസ്. 25 വര്‍ഷം നീണ്ട എല്‍ഡിഎഫ് ഭരണത്തിന് വിരാമമിട്ടുകൊണ്ടാണ് കോര്‍പറേഷന്‍ യുഡിഎഫ് പിടിച്ചത്. ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസ് അംഗം ഡോക്ടര്‍ ഉദയാ സുകുമാരനേയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 27ഉം എല്‍ഡിഎഫ് 16ഉം എന്‍ഡിഎ 12ഉം എസ്ഡിപിഐ ഒരു സീറ്റിലുമാണ് വിജയിച്ചത്.
56 അംഗ കോര്‍പറേഷന്‍ കൗണ്‍സിലില്‍ 27 യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് എ കെ ഹഫീസ് മേയറായത്. രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ എസ്ഡിപിഐ അംഗം ഹഫീസിന് വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജെ രാജേന്ദ്രന് 16 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി ജി ഗിരീഷിന് 12 വോട്ടുകളും ലഭിച്ചു. ആദ്യറൗണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ നിന്ന് ബിജെപിയും എസ്ഡിപിഐയും വിട്ടുനിന്നതോടെയാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. എംപിമാരായ എം കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.