തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

Update: 2025-11-03 09:52 GMT

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് ഭാസ്‌കരന്‍ കെ മാധവനാണ് ബിജെപിയില്‍ ചേര്‍ന്നത്. പാളഞ്ചേരി കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ ജയശ്രീ ഭാസ്‌കരന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറാണ്. കോണ്‍ഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ഭാസ്‌കരന്‍ പറയുന്നത്.