സംഘപരിവാറിനെ നേരിടാനുള്ള ശക്തി കോണ്‍ഗ്രസിനില്ല:സീതാറാം യെച്ചൂരി

സംഘപരിവാറിനെ നേരിടാന്‍ സിപിഎം നേതൃപരമായ പങ്ക് വഹിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു

Update: 2022-03-13 10:14 GMT

ന്യൂഡല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.സംഘപരിവാറിനെ നേരിടാന്‍ സിപിഎം നേതൃപരമായ പങ്ക് വഹിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാന്‍ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകത യെച്ചൂരി ഉയര്‍ത്തിക്കാട്ടി.ത്രിപുരയില്‍ സിപിഎമ്മിനെതിരെയുള്ള ബിജെപി ആക്രമണത്തെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചു.

തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍ വെകീട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ് പ്രവര്‍ത്തക സമിതി പ്രധാനമായും വിലയിരുത്തുക.ഗാന്ധി കുടുംബത്തിനെതിരെ പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനമുണ്ടായാല്‍ താത്ക്കാലിക അധ്യക്ഷ പദവി സോണിയാ ഗാന്ധി ഒഴിയുമെന്നാണ് വിവരം.



Tags: