കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനര്‍ തൂങ്ങിമരിച്ച നിലയില്‍
ഓഫീസിലാണ് ജെയിനിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊച്ചി: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനര്‍ പി വി ജെയിനെ(48) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഓഫീസില്‍ ജെയിനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു പിന്നില്ലെന്നാണ് പോലിസ് പറയുന്നത്. എറണാകുളം നോര്‍ത്തിലെ സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് സമീപത്തുള്ള ഓഫീസിലാണ് ജെയിനിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.