കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്കെത്തിയതോടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍. കൊച്ചി കോര്‍പ്പറേഷനിലെ 38ാം ഡിവിഷനിലെ കൗണ്‍സിലറായിരുന്ന ശാന്ത വിജയന്‍ ബിജെപിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളോട് ഇഷ്ടം തോന്നിയതുകൊണ്ടാണ് ബിജെപിയിലേക്കു വന്നതെന്ന് ശാന്ത വിജയന്‍ പറഞ്ഞു. നാടിന്റെ വികസനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വികസനത്തിലൂടെ മാത്രമേ നമുക്ക് എന്തെങ്കിലും നേടിയെടുക്കാന്‍ കഴിയൂ. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ചെന്നും ശാന്ത വിജയന്‍ പറഞ്ഞു.