ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തെലങ്കാന, ഹരിയാന, തമിഴ്‌നാട്, ഛത്തീസ്ഗഢ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
തെലങ്കാനയില്‍ നിന്ന് മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്വിയും, വേം നരേന്ദര്‍ റെഡ്ഢിയും മല്‍സരിക്കും. ഛത്തീസ്ഗഡില്‍ നിന്ന് ഫൂലോ ദേവി നേതം, ഹരിയാനയില്‍ നിന്ന് കരംവീര്‍ സിങ് ബൗദ്, ഹിമാചല്‍ പ്രദേശില്‍ നിന്ന് അനുരാഗ് ശര്‍മ്മ, തമിഴ്‌നാടില്‍ നിന്ന് ക്രിസ്റ്റഫര്‍ തിലക് എന്നിവര്‍ മല്‍സരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍
പത്ത് സംസ്ഥാനങ്ങളിലായി 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ ഇന്ന് അവസാനിക്കും. ഈ മാസം 16 ന് വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയില്‍ ഏഴ് സീറ്റുകള്‍, തമിഴ്നാട്ടില്‍ ആറ് സീറ്റുകള്‍, ബിഹാറിലും പശ്ചിമ ബംഗാളിലും അഞ്ച് സീറ്റുകള്‍ വീതവും, ഒഡീഷയില്‍ നാല് സീറ്റുകള്‍, അസമില്‍ മൂന്ന് സീറ്റുകള്‍, തെലങ്കാന, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതവും, ഹിമാചല്‍ പ്രദേശില്‍ ഒരു സീറ്റുമാണ് ഒഴിവ് വരുന്നത്.