ശംഭു അതിര്‍ത്തിയില്‍ സംഘര്‍ഷം; ടിയര്‍ഗ്യാസ് പ്രയോഗിച്ചു, കര്‍ഷകരെ ക്രൂരമായി നേരിട്ട് പോലിസ്(വീഡിയോ)

Update: 2024-02-21 06:56 GMT

ന്യുഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കര്‍ഷകര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷം ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്ക് എന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ചലോ ദില്ലി മാര്‍ച്ച് നവംബര്‍ 7 ന് തീരുമാനിച്ചതാണെന്നും സംഘര്‍ഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം.


ബാരിക്കേഡുകള്‍ ഇട്ട് തടയുന്നത് അവകാശങ്ങള്‍ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കര്‍ഷക നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചാല്‍ സമാധാന പരമായി മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു. അതേ സമയം ചര്‍ച്ചയ്ക്ക് വീണ്ടും താല്‍പര്യം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയില്‍ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ചര്‍ച്ച നടന്നാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ വിശദമാക്കി. പ്രശ്‌നങ്ങള്‍ക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു.

Tags:    

Similar News