കൊല്ലം: അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയുടെ മൂക്കിന് ഗുരുതര പരിക്ക്. കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും കായികാധ്യാപകനും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. വിദ്യാര്‍ഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനും പരിക്കേറ്റതായി പറയുന്നു.
ഒരു വിദ്യാര്‍ഥിനിയെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ അധ്യാപകന്‍ റാഫി ഇടപെട്ടതാണ് സംഘര്‍ഷത്തിനു കാരണമായത്. സംഭവത്തില്‍ വിദ്യാര്‍ഥി പോലിസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.