വലിയങ്ങാടിയില്‍ വീണ്ടും കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു
ആര്‍ക്കും പരിക്കില്ല
കോഴിക്കോട്: വലിയങ്ങാടിയില്‍ വീണ്ടും കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്. അപകട സമയത്ത് താമസക്കാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ആര്‍ക്കും പരിക്കില്ല. 20ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. വലിയങ്ങാടിയിലെ വ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്. കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു കെട്ടിടത്തിന്റെ സ്ലാബ് കൂടി തകരുന്നത്.