വയനാട്: വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവ കാടുകയറിയെന്ന് സൂചന. പാതിരി മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചു. പ്രദേശത്ത് കനത്ത ജാഗ്രതയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
കടുവയെ കാടുകയറ്റുന്നത് പരാജയപ്പെട്ടതോടെ കൂടുവെച്ച് പിടികൂടാന്‍ ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ പിടികൂടാനാവാതെ വന്നതോടെ കടുവയെ വെടിവയ്ക്കാന്‍ വരെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കടുവയെ പിടികൂടാനാവാതെ വന്നതോടെ നടത്തിയ ഊര്‍ജ്ജിത തിരച്ചിലിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.