ആദിവാസി സ്ത്രീയെ ക്രൂരമായി ബലാല്‍സംഗം ചെയ്തതായി പരാതി
മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന സ്ത്രീയെ നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി

മാനന്തവാടി: വയനാട്ടില്‍ ആദിവാസി സ്ത്രീയെ ക്രൂരമായി ബലാല്‍സംഗം ചെയ്തതായി പരാതി. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. തിരുനെല്ലി സ്വദേശിയായ 40കാരിയാണ് സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയത്.
രോഗം മാറ്റാനെന്ന പേരില്‍ കൈയ്യില്‍ ജപിച്ച ചരട് കെട്ടുകയും പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ഇവരെ പ്രതി പീഡിപ്പിച്ചു. സ്വാമിയുടെ പേര് പറഞ്ഞ് ഇവരെ പേടിപ്പിച്ച് മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെ കേസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു.
കൊല്ലുമെന്ന ഭീഷണിയെ തുടര്‍ന്ന് സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ മകളോട് എല്ലാ കാര്യവും തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ ഒറ്റയ്ക്കാണ് താമസം.