യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

Update: 2026-04-12 10:57 GMT

ഇടുക്കി: യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മുരിക്കാശ്ശേരി രാജഗിരിയില്‍ ഇ കൊമേഴ്‌സ് സ്ഥാപനത്തിലെ ട്രെയിനര്‍ ജയചന്ദ്രനെയാണ് ഞായറാഴ്ച രാവിലെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്. ജയചന്ദ്രനും മറ്റു രണ്ടുപേരും മുരിക്കാശ്ശേരിയില്‍നിന്ന് മടങ്ങുംവഴിയാണ് ഇന്നോവയിലെത്തിയ സംഘം ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്നവരാണ് പോലിസില്‍ പരാതി നല്‍കിയത്. മലപ്പുറം സ്വദേശികളായ അഞ്ചുപേരടങ്ങുന്ന സംഘം മുരിക്കാശ്ശേരി രാജഗിരിയില്‍ ഇ കൊമേഴ്‌സ് സ്ഥാപനത്തിന്റെ ട്രെയിനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുവരികയായിരുന്നു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.