ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന് പരാതി; രാഹുല്‍ ഈശ്വറിനെതിരേ അതിജീവിത

Update: 2026-01-04 09:27 GMT

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരേ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി സൈബര്‍ പോലിസിന് കൈമാറി.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. 16 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസ് പരാതിയില്‍ അന്വേഷണം നടത്തും.

Tags: