സ്ഥാനാര്‍ഥി പര്യടനത്തിനിടെ വീട്ടമ്മയോട് ലൈംഗികാതിക്രമം, ബിജെപി പ്രവര്‍ത്തകനെതിരേ പരാതി

Update: 2025-11-22 10:05 GMT

തിരുവനന്തപുരം: സ്ഥാനാര്‍ഥി പര്യടനത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപിടിച്ചു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡിലാണ് സംഭവം. സ്ഥാനാര്‍ഥി പര്യടനം കഴിഞ്ഞ് മടങ്ങവെ സ്ഥാനാര്‍ഥിക്കൊപ്പം എത്തിയ രാജു വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ചോദിക്കുകയായിരുന്നു. വെള്ളമെടുക്കാന്‍ പോയ സ്ത്രീക്കുപിന്നാലെ ഇയാള്‍ പോകുകയും വീട്ടമ്മയെ കയറിപ്പിടിക്കുകയുമായിരുന്നു.

. വീട്ടമ്മ നിലവിളിച്ചതോടെ ആളുകള്‍ ഓടികൂടി. അപ്പോഴേക്കും ഇയാള്‍ അവിടെ നിന്നു ഓടി രക്ഷപ്പെട്ടു. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. വീട്ടമ്മയുടെ പരാതിയില്‍ പോലിസ് രാജുവിനെതിരേ കേസെടുത്തു.

Tags: