ജിമ്മിൽ കയറി മോഷണം നടത്തിയെന്ന് ; ബിഗ്ഗ് ബോസ്സ് താരം ജിന്റൊക്കെതിരെ പരാതി
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് പരാതിക്കാരി നടത്തുന്ന ജിമ്മില്‍ കയറിയാണ് മോഷണം നടത്തിയതെന്ന് പരാതി പറയുന്നു. 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പരാമര്‍ശമുണ്ട്. പുലര്‍ച്ചെ 1.50ന് വെണ്ണലയിലുള്ള സ്ഥാപനത്തില്‍ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിട്ടുള്ളത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഇട്ടാണ് ജിം തുറന്നത് എന്നാണ് സംശയം.