കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി മോഷണം പോയെന്ന് പരാതി. മലയാളിയായ മുഹമ്മദ് ദിലീഫിന്റെ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി സുഹൃത്തായ ജംഷീര്‍ വടഗിരി കബളിപ്പിച്ച് കൈപ്പറ്റിയ ശേഷം മറിച്ചുവിറ്റതായാണ് പരാതി. 24 ലക്ഷത്തിന് വിറ്റെന്നാണ് വിവരം.
സംഭവത്തില്‍ ദിലീഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മൂന്നുവര്‍ഷമെടുത്താണ് ദിലീഫ് ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി പൂര്‍ത്തിയാക്കിയത്.ഷാര്‍ജ ബുക്ക് ഫെസ്റ്റിലും ഖുര്‍ആന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.