ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് പരിക്ക് പറ്റിയത്. തലക്കും, കണ്ണിനും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.15 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിയെ ആക്രമിച്ചതെന്നാണ് വിവരം.
പരിക്കേറ്റ വിദ്യാര്‍ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും സംഭവം ഒതുക്കാനാണ് അധ്യാപകര്‍ ശ്രമിച്ചതെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലിസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപോര്‍ട്ട് നല്‍കി.