തിരുവനന്തപുരം: വര്‍ക്കലയില്‍ മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി. 13വയസുകാരിയെയാണ് 36 വയസ്സുള്ള പിതാവ് പീഡനത്തിനിരയാക്കിയത്. പൊന്‍മുടിയില്‍ വിനോദയാത്രയ്‌ക്കെന്നു പറഞ്ഞ് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പോലിസിനു മൊഴി നല്‍കി.
മാതാവാണ് പോലിസില്‍ പരാതി നല്‍കിയത്. പിതാവ് മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് രണ്ടാം തവണയാണെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.