പേര്‍കാട് എംഎസ്സി എല്‍പി സ്‌കൂളില്‍ പ്രധാനാധ്യാപിക ജാതിയധിക്ഷേപം നടത്തിയെന്ന് പരാതി
ആലപ്പുഴ: പേര്‍കാട് എംഎസ്സി എല്‍പി സ്‌കൂളില്‍ പ്രധാനാധ്യാപിക ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി. പ്രധാനാധ്യാപിക ഗ്രേസിക്കെതിരേ പോലിസ് കേസെടുത്തു. 'നാലാം ക്ലാസ് വിദ്യാര്‍ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നു'മാണ് പരാതി.
തിരികെ വീട്ടിലെത്തിയ കുട്ടി പറഞ്ഞ കാര്യങ്ങള്‍ കേട്ട ശേഷം അത് ചോദിക്കാനെത്തിയ മാതാവിനോടും അധ്യാപിക മോശമായി പെരുമാറി. എന്തിനാണ് മകനെ ഉപദ്രവിച്ചത് എന്ന് ചോദിച്ചപ്പോള്‍ മറ്റുള്ളവര്‍ കേള്‍ക്കെ വളരെ ഉച്ചത്തില്‍ നീയൊക്കെ പുലയരല്ലേ താന്‍ ഇനിയും ഇതുപോലെ കാണിക്കുമെന്നും നീയൊക്കെ എവിടെവേണമെങ്കിലും പരാതി കൊടുത്തോളൂ തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും പറഞ്ഞു. തനിക്ക് കറുത്ത പിള്ളേരെ ഇഷ്ടമല്ലെന്നും അവര്‍ പറഞ്ഞു എന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആധ്യാപികക്കെതിരേ പോലിസ് കേസെടുത്തു.