സ്വകാര്യ ബസിനുള്ളില്‍ വീണ് കയ്യൊടിഞ്ഞ 71കാരിയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി

Update: 2026-01-19 11:51 GMT

പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിനുള്ളില്‍ വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി. പത്തനംതിട്ട കോരഞ്ചേരി റൂട്ടില്‍ ഓടുന്ന മാടപ്പള്ളില്‍ എന്ന ബസിനെതിരേയാണ് പരാതി. പത്തനംതിട്ട സ്വദേശിനി ഓമന വിജയന്റെ(71)കൈയാണ് വീണ് ഒടിഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസ് അമിതവേഗത്തില്‍ ആയിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് വീണതെന്നും പരാതിക്കാരി പറയുന്നു. എന്നാല്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാതെ പരിസരത്ത് ഇറക്കിവിട്ട് ബസ് ജീവനക്കാര്‍ പോവുകയായിരുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു.