ചെലവ് കുറയ്ക്കാനായി എഐ ടൂളുകള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്കുണ്ടായത് നഷ്ടമെന്ന് പഠനം
ന്യൂഡല്‍ഹി: ചെലവ് കുറയ്ക്കുന്നതിനും ലാഭം വര്‍ധിപ്പിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള കമ്പനികള്‍ എഐ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തിടുക്കം കൂട്ടുന്ന സാഹചര്യത്തില്‍, ഈ പദ്ധതികളില്‍ ഭൂരിഭാഗവും ഒരു ഫലവും ഉണ്ടാക്കിയിട്ടില്ലെന്ന് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ ഒരു പുതിയ പഠനം അവകാശപ്പെടുന്നു. എഐ സംവിധാനങ്ങള്‍ നടപ്പിലാക്കിയ 95 ശതമാനം സ്ഥാപനങ്ങളും നഷ്ടത്തില്‍തന്നെയാണെന്നാണ് റിപോര്‍ട്ടുകള്‍.
ഏകദേശം 350 ജീവനക്കാരെയും 300 എഐ സംവിധാനങ്ഹളെയും അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് ചുരുങ്ങിയ എണ്ണം എഐ സംവിധാനങ്ങള്‍ മാത്രമാണ് നേട്ടം കൊയ്തത്. അതില്‍ ചാറ്റ് ജിപിടി കൊപൈലറ്റ് എന്നീ ടൂളുകളാണ് കൂടുതല്‍ കമ്പനികള്‍ സ്വീകരിക്കുന്നത്. അതില്‍ തന്നെ വളരെ ചുരുങ്ങിയ കമ്പനികള്‍ മാത്രമാണ് ലാഭം നേടിയത്.
എഐ മോഡലുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടല്ല, മറിച്ച് ഒരു കമ്പനിയില്‍ നിലവിലുള്ള വര്‍ക്കിങ് സിസ്റ്റവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് നിക്ഷേപത്തിലെ പരാജയം ഉണ്ടായത് എന്നും റിപോര്‍ട്ട് പറയുന്നു. സാങ്കേതികവിദ്യ അവബോധജന്യമല്ലെന്ന് തെളിഞ്ഞതിനാല്‍, ഫാസ്റ്റ്ഫുഡ് ഫ്രാഞ്ചൈസി അവരുടെ െ്രെഡവ്ത്രൂ റെസ്‌റ്റോറന്റുകളില്‍ എഐ വിപണനം മന്ദഗതിയിലാക്കുകയാണെന്ന് ടാക്കോ ബെല്‍ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ടെക്‌നോളജി ഓഫീസര്‍ ഡെയ്ന്‍ മാത്യൂസ് പറഞ്ഞു.