'നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കും'; അമിത് ഷാ

കേരളത്തില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കുമെന്ന് അമിത് ഷാ

Update: 2026-02-08 15:48 GMT

റായിപ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത് അവസാനിക്കുമെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങള്‍ അത് നടപ്പിലാക്കും. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസം അവസാനിച്ചു. കമ്മ്യൂണിസത്തെ തുടച്ചുനീക്കാന്‍ തിരുവനന്തപുരത്ത് ജനങ്ങള്‍ തുടക്കമിട്ടു. ഛത്തീസ്ഗഡ് ജനത തങ്ങള്‍ക്കും തങ്ങളുടെ ആശയത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയില്‍ നിന്ന് മുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Tags: