''വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നു; മുസ്‌ലിംകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വേട്ടയാടപ്പെടുന്നു'':ദ്വിഗ് വിജയ് സിങ്

Update: 2025-09-28 08:25 GMT

ഭോപ്പാല്‍: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും മുസ്‌ലിംകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേട്ടയാടുകയാണെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗവുമായ ദ്വിഗ് വിജയ് സിങ്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ സീതാല മാര്‍ക്കറ്റില്‍ നിന്നും മുസ്‌ലിം കച്ചവടക്കാരെ പുറത്താക്കിയ ബിജെപി നേതാവിന്റെ നടപടി അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരക്കാര്‍ക്കെതിരേ പോലിസ് നടപടികള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.