ആര്‍എസ്എസ് പ്രചാരകന് നേരെ ആക്രമണം; മധ്യപ്രദേശിലെ മുല്‍ത്തായിയില്‍ സംഘര്‍ഷം

Update: 2025-10-10 14:49 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലെ മുല്‍ത്തായിയില്‍ ആര്‍എസ്എസ് പ്രചാരകന് നേരെ ആക്രമണം. മുസ്‌ലിംകളാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ പ്രദേശത്ത് വര്‍ഗീയസംഘര്‍ഷം അഴിച്ചുവിട്ടു. മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വര്‍ നിരവധി കടകള്‍ തകര്‍ത്തു. തുടര്‍ന്ന് ശക്തമായ കല്ലേറുണ്ടായി. ഇതില്‍ നിരവധി ഹിന്ദുത്വര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലിസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ രാമലീല പരിപാടി മാറ്റിവയ്ക്കുകയും ചെയ്തു.