സ്വയംഭരണാവകാശത്തിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി സമിതി; പ്രഖ്യാപനവുമായി സ്റ്റാലിന്‍
ചെന്നൈ: സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി സമിതി രൂപീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. സംസ്ഥാന നിയമസഭയില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സുപ്രിംകോടതി മുന്‍ ജഡ്ജിയും ഐഎഎസ് മുന്‍ ഉദ്യോഗസ്ഥരുമായ കുര്യന്‍ ജോസഫ് അശോക് വര്‍ദന്‍ ഷെട്ടി, നാഗരാജന്‍എന്നിവരുടെ നേതൃത്വത്തിലായിരിക്കും സമിതി. സംസ്ഥാന സര്‍ക്കാരിന് ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിക്ക് 2026 ജനുവരി വരെ സമയപരിധി നല്‍കി.
സംസ്ഥാനത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനും കേന്ദ്രവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് എം കെ സ്റ്റാലിന്റെ നീക്കം. അതേസമയം, ഇന്ത്യയുടെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്), ദേശീയ വിദ്യാഭ്യാസ നയം എന്നിവയ്ക്കെതിരായ തന്റെ വിമര്‍ശനം നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ എം കെ സ്റ്റാലിന്‍ ആവര്‍ത്തിച്ചു.