വാണിജ്യ പാചകവാതക വിലയില്‍ വന്‍ വര്‍ധന

19 കിലോ സിലിണ്ടറിനു 2008.50 രൂപയായി. സിലിണ്ടറൊന്നിന് 104.50 രൂപയാണ് വര്‍ധിച്ചത്.

Update: 2022-03-01 09:11 GMT

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ വന്‍ വര്‍ധന. 19 കിലോ സിലിണ്ടറിനു 2008.50 രൂപയായി. 104.50 രൂപയാണ് സിലിണ്ടറൊന്നിന് വര്‍ധിച്ചത്. 1904 രൂപയായിരുന്നു പഴയവില.

അഞ്ച് കിലോ സിലിണ്ടറനു വില 27 രൂപ കൂടി. വീട്ടാവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല, 906.50 രൂപയില്‍ തുടരും.




Tags:    

Similar News