വാണിജ്യ പാചക വാതക വില കുറച്ചു

Update: 2022-09-01 04:29 GMT

കൊച്ചി :വാണിജ്യ പാചക വാതക വിലയില്‍ കുറവ്.സിലിണ്ടറിന് 94 രൂപ 50 പൈസയാണ് കുറച്ചത്. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.എല്ലാമാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികള്‍ പാചകവാതക വില പുനര്‍നിശ്ചയിക്കുന്നത്.

പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയിലെ പാചകവാതക വില 1885 രൂപയായിരുന്നു. നേരത്തെ 1,976.50 രൂപയായിരുന്നു ഡല്‍ഹിയിലെ പാചകവാതക വില. കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി.



Tags:    

Similar News