വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു; പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല

Update: 2025-09-01 03:39 GMT

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 51.50 രൂപയാണ് കമ്പനികള്‍ കുറച്ചത്. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. കൊച്ചിയില്‍ വാണിജ്യപാചകവാതക സിലിണ്ടിറിന്റെ വില 1587 രൂപയായി കുറഞ്ഞു. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1580 രൂപയായി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം മാസമാണ് വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുറക്കുന്നത്.

Tags: