കൊണ്ടോട്ടിയിൽ കോളജ് വിദ്യാർത്ഥി ഫ്ലാറ്റിൽ മരിച്ച നിലയിൽ

Update: 2024-04-06 07:07 GMT

മലപ്പുറം: കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി വസുദേവ് റെജിയാണ് മരിച്ചത്. താമസിക്കുന്ന ഫ്‌ലാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളജില്‍ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സുഹൃത്ത് ഇന്നലെ ഫ്‌ലാറ്റിലെത്തിയിരുന്നില്ല. ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വസുദേവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പോലിസ് അന്വേഷണം തുടങ്ങി. എറണാകുളം കോതമംഗലം സ്വദേശിയാണ് വസുദേവ് റെജി.

Tags:    

Similar News