കോളേജ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

Update: 2025-09-12 10:35 GMT

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍. പൊടിയന്റെമുക്ക് സുനിത ഭവനില്‍ സുധീഷ് കുമാറിന്റെയും ലതയുടെയും മകള്‍ അനഘ സുധീഷാണ് മരിച്ചത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അനഘ.

വെള്ളിയാഴ്ച രാവിലെ വീട്ടിലെ മുറിയില്‍ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ അമ്മ ലതയാണ് അനഘയെ കണ്ടത്. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്നു മാത്രമാണ് കുറിപ്പിലുള്ളത്. ചിറയിന്‍കീഴ് പോലിസ് അന്വേഷണം ആരംഭിച്ചു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിദേശത്തുള്ള അനഘയുടെ അച്ഛന്‍ സുധീഷ് നാട്ടിലെത്തിയതിനുശേഷം രാത്രി വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Tags: